വിളിക്കാതെ വിളികേട്ട്
മനസ്സ് കൊടപ്പനക്കെലെത്താ
റുണ്ടെപ്പോഴും
പറയാതെ പറഞ്ഞവാക്കുകേട്ട്
ഹൃദയം
നിറഞ്ഞുതുളുമ്പാറുണ്ടെന്നും
അത്
സ്‌നേഹത്തിന്റെ കടലായിരുന്നു
ആര്‍ക്കും, എത്രവേണമെങ്കിലും...
കേട്ട് മതിയാവുംമുമ്പ്
പറഞ്ഞുകൊതിതീരുംമുമ്പ്
ഭൂമി ഇരുട്ടായപ്പോള്‍
ഒറ്റപ്പെട്ടുപോവുന്നു ഞാനിവിടെ!
ഒരു നിസ്‌ക്കാരത്തിലെങ്കിലും
പിന്നില്‍ നില്‍ക്കണമായിരുന്നു,
ഒരു പ്രാര്‍ത്ഥനയിലെങ്കിലും
ആമീന്‍ പറയണമായിരുന്നു,
ആ വട്ടമേശക്കരികിലിരുന്നെനിക്കൊരു
മന്ത്ര ചരട് കെട്ടണമായിരുന്നു,
ഒന്നൂതണമായിരുന്നു
എന്‍ നെറുകയില്‍,
കണ്‍നിറയെ കാണണമായിരുന്നെന്നും
തലയില്‍കൈവച്ചൊരനു
ഗ്രഹം വാങ്ങണമായിരുന്നു...
അള്ളാ, എത്ര പെട്ടന്നാണ
പുഴവറ്റിപ്പോയത്,
ഇനി വരുമോ ഇതുപോലൊരു വസന്തം(?)

No comments:
Post a Comment